വി​മാ​ന​ത്തി​ലെ പുകവലി പുലിവാലായി
Wednesday, February 1, 2023 12:08 AM IST
നെ​ടു​മ്പാ​ശേ​രി: വി​മാ​ന​ത്തി​ന​ക​ത്ത് പു​ക വ​ലി​ച്ച​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. മാ​ള സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ദു​ബാ​യി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് വ​ന്ന സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ലി​രു​ന്നാ​ണ് ഇ​യാ​ൾ പു​ക വ​ലി​ച്ച​ത്.
സി​ഗ​ര​റ്റ് ക​ത്തി​ക്കാ​ൻ ലൈ​റ്റ​ർ ഓ​ണാ​ക്കി​യ​തോ​ടെ വി​മാ​ന​ത്തി​ന​ക​ത്ത് അ​പ​ക​ട സൈ​റ​ൺ മു​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ വി​മാ​ന ജീ​വ​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​കു​മാ​ര​നെ ക​ണ്ടെ​ത്തി​യ​ത്. ലൈ​റ്റ​ർ പോ​ലെ​യു​ള്ള വ​സ്തു​ക്ക​ൾ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.
വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ ശേ​ഷം അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് യാത്രക്കാര​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.