മിൽമ ഓൺവീൽസ് പദ്ധതി എല്ലാ ജില്ലകളിലേക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി
Wednesday, February 1, 2023 12:08 AM IST
കൊ​ച്ചി: പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ളം സ്വ​യം പ​ര്യാ​പ്ത​മാ​കു​ക​യാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ല സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം ആ​രം​ഭി​ച്ച മി​ല്‍​മ ഓ​ണ്‍ വീ​ല്‍​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​ത് വ​ഴി അ​ഞ്ചു രൂ​പ​യി​ല​ധി​കം ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. തീ​റ്റ​പ്പു​ല്‍​കൃ​ഷി സ​ബ്‌​സി​ഡി, ക​ന്നു​കു​ട്ടി പ​രി​പാ​ല​ന സ​ബ്‌​സി​ഡി എ​ന്നി​വയും യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്നു. കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രെ ഈ ​മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടുവ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. കെഎ​സ്ആ​ര്‍ടിസിയു​മാ​യി സ​ഹ​ക​രി​ച്ചു മി​ല്‍​മ ഓ​ണ്‍ വീ​ല്‍​സ് പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ടി.​ജെ.​ വി​നോ​ദ് എം​എ​ല്‍​എ ആ​ദ്യ വി​ല്പന ന​ട​ത്തി. കൗ​ണ്‍​സി​ല​ര്‍ പ​ത്മ​ജ മേ​നോ​ന്‍ ഏ​റ്റു​വാ​ങ്ങി. മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, എ​റ​ണാ​കു​ളം മേ​ഖ​ല സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​ടി.​ ജ​യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ല്‍​സ​ണ്‍ ജെ. ​പു​റ​വ​ക്കാ​ട്ട്, യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.