എം​എ കോ​ള​ജ് വി​ജ​യി​ക​ൾ
Wednesday, February 1, 2023 12:10 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 40-ാമ​ത് എം​ജി യൂ​ണി​വേ​ഴ്സി​റ്റി പു​രു​ഷ-​വ​നി​താ ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ങ്ങ​ളി​ൽ എം​എ കോ​ള​ജ് വി​ജ​യി​ക​ളാ​യി. 2016 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് വ​ർ​ഷം പു​രു​ഷ വി​ഭാ​ഗം ചാ​ന്പ്യ​ന്മാ​രാ​ണ് കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്.
മു​ൻ കാ​ല​ങ്ങ​ളി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ​യും പാ​ലാ അ​ൽ​ഫോ​ണ്‍​സാ​യു​ടെ​യും കു​ത്ത​ക​യാ​യി​രു​ന്ന കി​രീ​ടം ഇ​ക്കു​റി എം​എ കോ​ള​ജ് സ്വ​ന്ത​മാ​ക്കി. ജോ​ർ​ജ് ഇ​മ്മാ​നു​വ​ലാ​ണ് മു​ഖ്യ പ​രീ​ശീ​ല​ക​ൻ. 10ൽ​പ്പ​രം കോ​ള​ജ് ടീ​മു​ക​ളി​ൽ നി​ന്നാ​യി 60ൽ​പ്പ​രം കാ​യി​ക താ​ര​ങ്ങ​ളാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ര​ണ്ടാ​മ​തും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മൂ​ന്നാ​മ​തു​മെ​ത്തി.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ് മൂ​ന്നാ സ്ഥാ​ന​വും നേ​ടി. വ്യ​ക്തി​ഗ​ത പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ കെ. ​ആ​ന​ന്ദ് കൃ​ഷ്ണ, ഷെ​റി​ൻ ജോ​സ്, എ​സ്. സു​ജീ​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കി. മൂ​വ​രും എം​എ കോ​ള​ജ് താ​ര​ങ്ങ​ളാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ന്‍റെ കെ. ​ശ്വേ​ത, അ​ൻ​സ് മ​രി​യ തോ​മ​സ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ അ​ഞ്ജു മു​രു​ക​നാ​ണ് മൂ​ന്നാം സ്ഥാ​നം. ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ത്തി​ൽ മി​ന്നും​വി​ജ​യം നേ​ടി​യ കാ​യി​ക താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രേ​യും എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഹാ​രി ബെ​ന്നി, കാ​യി​കാ​ധ്യാ​പി​ക കെ.​കെ. സ്വാ​തി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.