ശി​വ​രാ​ത്രി: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Wednesday, February 1, 2023 12:11 AM IST
ആ​ലു​വ: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് മ​ണ​പ്പു​റ​ത്ത് ച​ട​ങ്ങു​ക​ൾ​ക്കെ​ത്തു​ന്ന എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ, വ്യാ​പാ​ര മേ​ള എ​ന്നി​വ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ആ​ലു​വ ന​ഗ​ര​സ​ഭ വി​ല​യി​രു​ത്തി. മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​ഒ. ജോ​ൺ പ​റ​ഞ്ഞു.
വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 213 ബ​സു​ക​ള്‍ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. സ​മ​യ​ക്ര​മം നി​യ​ന്ത്രി​ക്കാ​നാ​യി താ​ത്കാ​ലി​ക സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫീ​സും, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൽ വ​ര്‍​ക്ക്ഷോ​പ്പും മ​ണ​പ്പു​റ​ത്ത് സ​ജ്ജീ​ക​രി​ക്കും. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 1200 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ക്കും.
ത​ഹ​സി​ല്‍​ദാ​ര്‍ സു​നി​ല്‍ മാ​ത്യു, ആ​ലു​വ സി​ഐ അ​നി​ല്‍ കു​മാ​ര്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി. ​പ്രി​യ​ദ​ര്‍​ശി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.