‘ആ​ര്‍​ട്ട് ഫ്രം ​ദ ഹാ​ര്‍​ട്ട് 2023'
Wednesday, February 1, 2023 12:11 AM IST
കൊ​ച്ചി: കൊ​ച്ചി ബി​നാ​ലെ​യോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​യ ‘ആ​ര്‍​ട്ട് ഫ്രം ​ദ ഹാ​ര്‍​ട്ട് 2023' ഒ​രു​ക്കി കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍. ഒ​ന്നു മു​ത​ല്‍ 12-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​പെ​ഷ​ല്‍ സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പ്ര​ദ​ര്‍​ശ​ന​മൊ​രു​ക്കി​യ​ത്. ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ മേ​യ​ര്‍ കെ.​ജെ. സോ​ഹ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജേ​ക്ക​ബ് ബൈ​ജു ബെ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് മാ​തി​ര​പ്പി​ള്ളി, പ്രി​ന്‍​സി​പ്പ​ല്‍ സു​മ പോ​ള്‍, മാ​നേ​ജ​ര്‍ റോ​യ് കു​രി​ശി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.