മാ​ലി​ന്യ​വു​മാ​യി വ​ന്ന ലോ​റി പു​ഴ​യോ​ര​ത്തേ​ക്ക് മ​റി​ഞ്ഞു
Thursday, February 2, 2023 12:08 AM IST
മൂ​വാ​റ്റു​പു​ഴ: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​യ​റ്റി​വ​ന്ന ലോ​റി ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പു​ഴ​യോ​ര​ത്തേ​ക്ക് മ​റി​ഞ്ഞു. ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡി​ൽ പാ​റ​ക്ക​ട​വ് എ​സ്‌​സി കോ​ള​നി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഡ്രൈ​വ​ർ ചാ​ടി ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ഴ​യ്ക്ക് സ​മീ​പം പാ​റ​യി​ൽ ത​ട്ടി​നി​ന്ന ലോ​റി പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​ര​യ്‌​ക്കു​ക​യ​റ്റി. ഇ​വി​ടെ റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തും കൃ​ത്യ​മാ​യ ദി​ശാ​ബോ​ർ​ഡ് ഇ​ല്ലാ​ത്ത​തും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.