പി​റ​വ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പൊ​തു​കി​ണ​റ്റി​ൽ
Thursday, February 2, 2023 12:08 AM IST
പി​റ​വം: ടൗ​ണി​ലെ പൊ​തു​കി​ണ​ർ മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി. ഫ​യ​ർ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കി​ണ​റാ​ണ് മ​ലി​ന​മാ​യി​രി​ക്കു​ന്ന​ത്. പി​റ​വം പ​ഞ്ചാ​യ​ത്താ​യി​രു​ന്ന സ​മ​യ​ത്ത് അ​ഞ്ച​ര പ​തി​റ്റാ​ണ്ടു മു​മ്പ് നി​ർ​മി​ച്ച പൊ​തു​കി​ണ​റാ​ണ് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ത്തു​പോ​കു​ന്ന പൂ​ച്ച​യേ​യും പ​ട്ടി​യേ​യു​മെ​ല്ലാം ഇ​തി​നു​ള്ളി​ലാ​ണ് ഇ​ടു​ന്ന​ത്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​ക​ല​ങ്ങ​ളി​ലു​ള്ള​വ​ർ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം ത​ള്ളി​യി​ട്ട് പോ​വു​ക​യാ​ണ്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം​മൂ​ലം ഈ ​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത​യ​വ​സ്ഥ​യാ​ണ്. കി​ണ​റ്റി​നു​ള്ളി​ലെ വെ​ള്ള​വും മാ​ലി​ന്യ​ങ്ങ​ളു​മാ​യി കൂ​ടി​ക്കു​ഴ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് സ​മീ​പ​വാ​സി​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. കി​ണ​ർ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി കി​ണ​ർ മ​ണ്ണി​ട്ട് മൂ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ സ്ലാ​ബ് വാ​ർ​ത്ത് മേ​ൽ​മൂ​ടി നി​ർ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.