ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല തിരിച്ചേൽപ്പിച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, February 2, 2023 12:08 AM IST
വാ​ഴ​ക്കു​ളം: വി​ദ്യാ​ല​യ മു​റ്റ​ത്തു​നി​ന്ന്‌ ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഏ​ൽ​പ്പി​ച്ച് ഉ​ട​മ​യാ​യ സ​ഹ​പാ​ഠി​ക്ക് തി​രി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​നു​മോ​ദി​ച്ചു. ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​ൽ​ഡ​യെ​യും ഗൗ​രി​ന​ന്ദ​ന​യെ​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്. ക​ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മെ​മ​ന്‍റ​ഓ ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം പ്ര​ദീ​പ്, സി​സ്റ്റ​ർ മ​രി​യ റാ​ണി, എം.​കെ. ബി​ജു, സ്മി​ത ലി​ജു, അ​ഷ്‌​ബി​ൻ മാ​ത്യു, ജോ​സ​ഫ് ജെ​യ്സ​ൺ ജോ​മോ​ൻ ജോ​സ്, അ​ൽ​ഫി​ന ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് അ​ഞ്ചി​ന്

കൂ​ത്താ​ട്ടു​കു​ളം: പാ​ലാ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യും കൂ​ത്താ​ട്ടു​കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് അ​ഞ്ചി​ന് ന​ട​ക്കു​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ദി​നു ത​ന്പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു വ​രെ മേ​രി​ഗി​രി സ്കൂ​ൾ ക്യാ​ന്പ​സി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 500 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യു​ന്ന ക്യാ​ന്പി​ൽ 10 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി പാ​ല​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്യാ​ന്പി​ൽ കോ​വി​ഡാ​ന​ന്ത​ര​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വേ​ണ്ട പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കും. ‌