അടിപൊളിയാക്കി എ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ്
Thursday, February 2, 2023 12:10 AM IST
കൊ​ച്ചി: ന​വീ​ക​രി​ച്ച എ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ​യും ഫ്ര​ണ്ട് ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​രേ​ണു രാ​ജ് നി​ര്‍​വ​ഹി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഫീ​സ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി.​കെ സു​നി​ലി​നെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യും ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ച് ലാ​പ്‌​ടോ​പും പ്രി​ന്‍റ​ര്‍ ടോ​ണ​റും സ​മ്മാ​നി​ച്ചു.
ന​വീ​ക​രി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സി​നു പു​റ​മെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സം​ഗീ​തം ആ​സ്വ​ദി​ച്ച് കാ​ത്തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ലോ​ബി​യും ടെ​ലി​വി​ഷ​ന്‍ സം​വി​ധാ​ന​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഓ​ഫീ​സ​റെ കാ​ണു​ന്ന​തി​ന് അ​റി​യി​പ്പ് ന​ല്‍​കു​ന്ന​തി​നുള്ള ഇ​ല​ക്‌​ട്രോ​ണി​ക് ടോ​ക്ക​ൺ സം​വി​ധാ​ന​വു​മു​ണ്ട്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മി​ഡ്ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ​യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ര​ഞ്ജി​ത് ജോ​ര്‍​ജ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രഫ.​വി.​ജെ പാ​പ്പു, കെ.​കെ ജോ​ര്‍​ജ്, ബി.​ആ​ര്‍. അ​ജി​ത്, ജ​സ്റ്റി മാ​ത്യൂ​സ്, ബാ​ബു ജോ​സ​ഫ്, ര​ഘു രാ​മ​ച​ന്ദ്ര​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി.​കെ. സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.