അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ
Thursday, February 2, 2023 12:10 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ഹോം ​സ​യ​ൻ​സ് കോ​ള​ജി​ൽ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന നാ​ലാം സൈ​ക്കി​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ള​ജി​ന് മി​ക​ച്ച നേ​ട്ടം. നാ​ക് പി​യ​ർ ടീം ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ളേ​ജി​ൽ ന​ട​ന്ന വ​സ്തു​താ അ​വ​ലോ​ക​ന പ​രി​ശോ​ധ​ന​യി​ൽ 3.56 എ​ന്ന മി​ക​ച്ച സ്കോ​ർ സ്വാ​യ​ത്ത​മാ​ക്കി​യാ​ണ് കോ​ളേ​ജ് ഡ​ബി​ൾ എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യെ​ടു​ത്ത​ത്. അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്രി​ത​വും ചി​ട്ട​യാ​ർ​ന്ന​തു​മാ​യ ഏ​കോ​പ​ന​ങ്ങ​ളു​മാ​ണ് കോ​ള​ജി​ന് ഉ​ണ്ടാ​യ നേ​ട്ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​എ.​വി. റോ​സി​ലി​യും ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഷൈ​നി കെ. ​ഇ​ട്ടി​യ​ച്ച​നും ചൂ​ണ്ടി​ക്കാ​ട്ടി.

പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന
സ​മ്മേ​ള​നം

അ​ങ്ക​മാ​ലി: ന​സ്ര​ത്ത് സ​ന്യാ​സി​നി സ​മൂ​ഹം പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച എ​ട​ക്കു​ന്നി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ഫാ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആർച്ച്ബിഷപ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​സ്റ്റി​സ് ഏ​ബ്രാ​ഹം മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ബിഷപ് മാ​ർ മാ​ത്യു വാ​ണി​യ​ക്കി​ഴ​ക്കേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മ​ദ​ർ ടെ​റ​സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.