തിരുനാളുകൾ
Thursday, February 2, 2023 12:10 AM IST
സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ

ഏ​ഴി​ക്ക​ര: സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു നാ​ളെ വൈ​കി​ട്ട് 5.30 നു ​കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു കു​ർ​ബാ​ന, 7.15 നു​സ്നേ​ഹാ​ദ​ര​വ് - 2023, എട്ടി നു ​മ്യൂ​സി​ക്ക​ൽ നൈ​റ്റ്. നാലിനു ​രാ​വി​ലെ 6.30 നു ​കു​ർ​ബാ​ന, തു​ട​ർ​ന്നു വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 4.30 നു ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം വ​ർ​ണ​വി​സ്മ​യം. അഞ്ചിനു ​രാ​വി​ലെ 6.45നു ​കു​ർ​ബാ​ന, 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ.​ ബി​നീ​ഷ് പു​ണോ​ളി അ​റി​യി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ

നീ​ണ്ടൂ​ർ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു നാ​ളെ വൈ​കി​ട്ട് 5.30 നു ​കൊ​ടി​യേ​റും. തു​ട​ർ​ന്നു രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. നാലിനു ​രാ​വി​ലെ 8.30 നു ​വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, 5.15നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്നു കു​ർ​ബാ​ന, എട്ടിനു ​സ​ർ​ഗ​സ​ന്ധ്യ. അഞ്ചിനു ​വൈ​കി​ട്ട് അഞ്ചിനു ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ.​ ജോ​സ​ഫ് തെ​ക്കി​നേ​ട​ത്ത് അ​റി​യി​ച്ചു.

മ​ട​പ്ലാ​തു​രു​ത്ത് ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ൽ

പ​റ​വൂ​ർ: മ​ട​പ്ലാ​തു​രു​ത്ത് ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 8.30നു ​കു​ർ​ബാ​ന, പ്ര​സം​ഗം, 10.30 നു ​നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്നു കു​ർ​ബാ​ന, നൊ​വേ​ന, ര​ണ്ടി​നു കു​ർ​ബാ​ന, നൊ​വേ​ന, അ​ഞ്ചി​നു പ്ര​സു​ദേ​ന്തി വാ​ഴ്ച 5.30 നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ട്ടാ​മി​ടം ന​ട​ക്കു​ന്ന ഒ​ന്പ​തി​നു രാ​വി​ലെ 10.30നു ​കു​ർ​ബാ​ന, നൊ​വേ​ന, പ്ര​സം​ഗം എ​ന്നി​വ ന​ട​ക്കും.

പ​ടി​ഞ്ഞാ​റേ മോ​റ​യ്ക്കാ​ല സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ൽ

കി​ഴ​ക്ക​മ്പ​ലം: പ​ടി​ഞ്ഞാ​റേ മോ​റ​യ്ക്കാ​ല സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ​ന്മാ​രു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ 8.30ന് ​ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, ലേ​ലം, പ്ര​ദ​ക്ഷി​ണം, 12.30ന് ​നേ​ർ​ച്ച​സ​ദ്യ.