ഹെ​ല്‍​ത്ത് കാ​ര്‍​ഡ്: ഉ​ത്ത​ര​വി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് പി.​സി.​ ജേ​ക്ക​ബ്
Thursday, February 2, 2023 12:10 AM IST
ചൊ​വ്വ​ര: ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വി​പ​ണ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ്. ചൊ​വ്വ​ര വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം വ​നി​താ​വിം​ഗ്, യൂ​ത്ത്‌​വിം​ഗ് ക​ണ്‍വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും, വി​വി​ധ​ങ്ങ​ളാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മൂ​ലം വ്യാ​പാ​രി​ക​ള്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എം.കെ.​ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ജെ. റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍, വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ നാ​സ​ര്‍, യൂ​ത്ത്‌​വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ് മം​ഗ​ല​ത്ത്, എ​ന്‍.​എ​സ്. ഇ​ള​യ​ത്, ടോ​മി വ​ര്‍​ഗീ​സ്, അ​ജ്മ​ല്‍ കാ​മ്പാ​യി, റെ​ജി അ​ബൂ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ യൂ​ത്ത് വിം​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി അ​ജ്മ​ല്‍ കാ​മ്പാ​യി-പ്ര​സി​ഡ​ന്‍റ്, നി​യാ​സ് ഉ​സ്മാ​ന്‍ ജ​ന​റ​ല്‍-സെ​ക്ര​ട്ട​റി, സി​ജോ ജോ​ര്‍​ജ്-ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ​യും, വ​നി​താ വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യി റെ​ജി അ​ബൂ​ട്ടി-പ്ര​സി​ഡ​ന്‍റ്, സാ​ജി​ത സി​ദ്ധി​ക്ക്-സെ​ക്ര​ട്ട​റി, ഗ്രേ​സി ജോ​സ്-ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.