മ​ത്സ്യ​വി​ല്പ​ന​യിൽ കൗ​തു​കം​പൂ​ണ്ട് ചെ​റാ​യി
Thursday, February 2, 2023 12:14 AM IST
ചെ​റാ​യി: തീ​ര​ക്ക​ട​ലി​ൽ ചെ​റു​വ​ഞ്ചി​ക്കാ​ർ​ക്ക് ചാ​ള​ച്ചാ​ക​ര വീ​ണ​തോ​ടെ മ​ത്സ്യ​വി​ല്പ​ന​യു​ടെ ആ​ല​പ്പു​ഴ മോ​ഡ​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​റാ​യി​യി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​രീ​ക്ഷി​ച്ചു തു​ട​ങ്ങി. നി​റ​യെ മ​ത്സ്യ​ങ്ങ​ൾ കു​ടു​ങ്ങി​യ വ​ല ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ദേ​ശീ​യ​പാ​ത​യ്ക്ക​രു​കി​ലെ​ത്തി​ച്ച് അ​ട​ർ​ത്തി​യെ​ടു​ത്ത് അ​വി​ടെ​യി​ട്ടു​ത​ന്നെ വി​ല്പ​ന ന​ട​ത്തു​ന്ന ഈ ​രീ​തി ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ചി​ര​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ വൈ​പ്പി​ൻ മേ​ഖ​ല​യ്ക്ക് ഇ​ത് പു​തു​കാ​ഴ്ച​യാ​യി.
ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി തീ​ര​ത്ത് ചാ​ള​ച്ചാ​ക​ര വ​ല​ക​ൾ ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലെ​ത്തി​ച്ച് സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് പ​ല​രും കൗ​തു​ക​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ച്ച​ത്. ഒ​രു ത​രി​പോ​ലും ഐ​സ് തൊ​ടാ​ത്ത മി​നു​ങ്ങു​ന്ന ചാ​ള വാ​ങ്ങാ​ൻ ആ​ളു​ക​ളു​ടെ തി​ക്കും​തി​ര​ക്കു​മാ​യി​രു​ന്നു. ആ​ദ്യ​മാ​ദ്യം കി​ലോ നൂ​രു​രൂ​പ​യ്ക്ക് വി​റ്റ പ​ച്ച​ചാ​ള പി​ന്നീ​ട് ര​ണ്ട് കി​ലോ 100 രൂ​പ​ക്കാ​ണ് വി​റ്റു തീ​ർ​ത്ത​ത്.
ഇ​ക്കു​റി തീ​ര​ത്ത് സു​ല​ഭ​മാ​യി ചാ​ള ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ക​ണ്ടു​വ​രാ​റു​ള്ള മ​ത്സ്യ​ക്ഷാ​മം ഇ​ക്കു​റി അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.