കേ​ന്ദ്ര ബ​ജ​റ്റ്: കൊ​ച്ചി​ക്ക് നി​രാ​ശ ബാ​ക്കി
Thursday, February 2, 2023 12:14 AM IST
കൊ​ച്ചി: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ കൊ​ച്ചി​ക്ക് പ​തി​വു നി​രാ​ശ. കൊ​ച്ചി മെ​ട്രോ​യു​ടെ കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വി​ക​സ​നം ഉ​ള്‍​പ്പ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ ക​നി​വു കാ​ത്തു​ക​ഴി​യു​ന്ന ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ഇ​ത്ത​വ​ണ​യും പാ​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട​വും, നെ​ടു​മ്പാ​ശേ​രി വ​ഴി അ​ങ്ക​മാ​ലി​യി​ലേ​ക്കു​ള്ള മൂ​ന്നാം ഘ​ട്ട​വും കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ബ​ജ​റ്റി​ല്‍ യാ​തൊ​രു പ​രാ​മ​ര്‍​ശ​ങ്ങ​ളു​ണ്ടാ​യി​ല്ല.
ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ബ​ജ​റ്റു​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച ശ​ബ​രി റെ​യി​ല്‍ പാ​ത​യ്ക്ക് ഇ​ത്ത​വ​ണ​യും ബ​ജ​റ്റി​ല്‍ ഇ​ടം പി​ടി​ക്കാ​നാ​യി​ല്ല. ശ​ബ​രി​പ്പാ​ത​യ്ക്കാ​യു​ള്ള ചെ​ല​വി​ന്‍റെ പ​കു​തി കേ​ര​ളം വ​ഹി​ക്കാ​മെ​ന്ന് അ​റി​യി​ച്ച ശേ​ഷ​മു​ള്ള ബ​ജ​റ്റാ​യി​രു​ന്നു ഇ​ത്. പു​തി​യ ട്രെ​യി​നു​ക​ള്‍, എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത്, എ​റ​ണാ​കു​ളം-​മും​ബൈ തു​ര​ന്തോ പ്ര​തി​ദി​ന സ​ര്‍​വീ​സ് തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ജി​ല്ല പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും നി​രാ​ശ ത​ന്നെ​യാ​യി​രു​ന്നു ഫ​ലം.
എ​റ​ണാ​കു​ളം-​തു​റ​വൂ​ര്‍ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നു ഭൂ​മി​യേ​റ്റെ​ടു​ക്കാ​ന്‍ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റു​ക​ളി​ല്‍ പ​ണം കെ​ട്ടി​വ​ച്ച റെ​യി​ല്‍​വേ ഇ​തു​വ​രെ പ​ദ്ധ​തി​യു​ടെ എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ ആ​ദ്യ ഹ​രി​ത സ്‌​റ്റേ​ഷ​നാ​യി റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ച എ​റ​ണാ​കു​ളം ഓ​ള്‍​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ​വും പ​ഴ​യ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി.