കാനഡയിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, February 2, 2023 12:14 AM IST
ആ​ലു​വ: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം​ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി വെ​ള്ളൂ​കു​ന്നേ​ൽ ലി​യോ വി. ​ജോ​ർ​ജി(50)​നെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലി​യോ​യും മ​റ്റു മൂ​ന്നു​പേ​രും ചേ​ർ​ന്ന് അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്നും 5.60 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.
പ​രാ​തി​ക്കാ​ര​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​ശ്വാ​സം നേ​ടി​യ സം​ഘ​ത്തി​ലെ നാ​ലു​പേ​രും വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ത​വ​ണ​ക​ളാ​യി പ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​ന്പ് മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ലി​യോ മ​റ്റ് പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.