നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച കേ​സ്; വി​ദ്യാ​ര്‍​ഥി​ക​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു
Friday, February 3, 2023 12:19 AM IST
കൊ​ച്ചി: നെ​ട്ടൂ​രി​ലെ പെ​റ്റ് ഷോ​പ്പി​ല്‍ നി​ന്ന് നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​ച്ച പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ക്ക​പ്പെ​ട്ട നാ​യ​ക്കു​ട്ടി​യെ ക​ട​യു​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വി​രോ​ധ​മി​ല്ലെ​ന്നും കേ​സ് പി​ന്‍​വ​ലി​ക്കാ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ട​യു​ട​മ വ്യ​ക്ത​മാ​ക്കി.
കേ​സു​മാ​യി ക​ര്‍​ണാ​ട​ക ക​ര്‍​ക്ക​ള​യി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ നി​ഖി​ല്‍ (23) ശ്രേ​യ (23) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. 45 ദി​വ​സം പ്രാ​യ​മു​ള​ള നാ​യ്ക്കു​ട്ടി​യെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​രു​വ​രും ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​ണ് നെ​ട്ടൂ​രി​ലെ ക​ട​യി​ല്‍ നി​ന്ന് 15,000 രൂ​പ വി​ല​യു​ള്ള സ്വി​ഫ്റ്റ​ര്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നാ​യ്കു​ട്ടി​യെ ഹെ​ല്‍​മ​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത്.