‘ടി​പ്പ​ർ, ടോ​റ​സ് ലോ​റി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണം’
Friday, February 3, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: ടി​പ്പ​ർ, ടോ​റ​സ് ലോ​റി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് വ​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് ടി​പ്പ​ർ, ടോ​റ​സ് ലോ​റി സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ ക്വാ​റി, ക്ര​ഷ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ കാ​ല​യ​ള​വി​ലു​ണ്ടാ​യ ടി​പ്പ​ർ ലോ​റി സ​മ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും മാ​ത്യൂ​സ് വ​ർ​ക്കി പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സോ​ഫ്റ്റ്‌​വെ​യ​റി​ലെ പു​തി​യ അ​പ്ഡേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. എ​എ​സും, ടി​എ​സും ല​ഭി​ച്ച പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും സ​മ​ര​ത്തേ തു​ട​ർ​ന്ന് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി​ക​ൾ ഒ​ന്നും സ​മ​യ​ബ​ധി​ത​മാ​യീ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മാ​ർ​ച്ച് 10ന​കം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബി​ല്ലു​ക​ൾ പാ​സാ​ക്കി​യി​ല്ല​ങ്കി​ൽ പ​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ​ദ്ധ​തി വി​ഹി​തം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും. ഇ​ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ടി​പ്പ​ർ, ടോ​റ​സ് ലോ​റി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.