സ​ർ​ക്കാ​രിന് അ​ഴി​മ​തി​ പി​ന്തു​ണ​യ്ക്കുന്ന സമീപനം: മു​ഹ​മ്മ​ദ് ഷി​യാ​സ്
Friday, February 3, 2023 12:21 AM IST
കോ​ത​മം​ഗ​ലം: അ​ഴി​മ​തി ന​ട​ത്തു​ന്ന​തി​ല്‍ പി​എ​ച്ച്ഡി എ​ടു​ത്തി​ട്ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ ര്‍​നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ല്ലി​ക്കു​ഴി മ​ണ്ഡ​ലം ക​മ്മ​റ്റി ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി ഭ​ര​ണ​മാ​ണ് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലേ​ത്. ഇ​ര​മ​ല്ലൂ​ര്‍ ചി​റ പാ​ര്‍​ക്കിം​ഗ് ഏ​രി​യ നി​ര്‍​മ​ണ​ത്തി​ലെ അ​ഴി​മ​തി, ക്ലീ​ന്‍ നെ​ല്ലി​ക്കു​ഴി പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ആ​ലു​വ - മൂ​ന്നാ​ര്‍ റോ​ഡി​ല്‍​നി​ന്നു നൂ​റു​ക​ണ​ക്കി​നു ലോ​ഡ് മ​ണ്ണ് ക​ട​ത്തി​യ​ത്, ഇ​ല്ലാ​ത്ത റോ​ഡു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ പ്രൊ​ജ​ക്ട് ഉ​ണ്ടാ​ക്കി ടെ​ണ്ട​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഫ​ണ്ട് ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്, ര​ണ്ടാം വാ​ര്‍​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട​യി​ല്‍ നൂ​റു ക​ണ​ക്കി​നു ലോ​ഡ് ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി​യ കേ​സി​ല്‍ ഉ​ട​മ​യി​ല്‍​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ഫ​ലം പ​റ്റി മാ​ലി​ന്യ നീ​ക്കം മ​ര​വി​പ്പി​ച്ച​ത് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞ് നി​ങ്ങു​ക​യാ​ണ്.
അ​ഴി​മ​തി തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ലി പ​ടി​ഞ്ഞാ​റെ​ച്ചാ​ലി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ബ് ഇ​ര​മ​ല്ലൂ​ർ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പാ​ര്‍​ല​മെ​ന്‍റ​റി ലീ​ഡ​ര്‍ എം.​വി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. എ​ല്‍​ദോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഡി​സി​സി സെ​ക്ര​ട്ട​റി അ​ബു മൊ​യ്ദീ​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ര്‍, പ​രീ​ത് പ​ട്ട​ന്മാ​വു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം നെ​ല്ലി​ക്കു​ഴി ക​വ​ല​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബി​ന്‍ വ​ര്‍​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.