‘ആ​മി​ന വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം’
Friday, February 3, 2023 12:21 AM IST
കോ​ത​മം​ഗ​ലം: അ​യി​രൂ​ർ​പാ​ടം ആ​മി​ന അ​ബ്ദു​ൾ ഖാ​ദ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​തി​നു ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ചോ​ദ്യം.
അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി കു​റ്റ​വാ​ളി​ക​ളെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ആ​മി​ന ധ​രി​ച്ചി​രു​ന്ന ഒ​ന്പ​ത് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യും ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​രെ​ങ്കി​ലും കൊ​ല ചെ​യ്തി​രി​ക്കാം എ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.