മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണെ​ടു​പ്പ് കോ​ട​തി ത​ട​ഞ്ഞു
Friday, February 3, 2023 12:23 AM IST
കൊ​ച്ചി: മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കു​മ​ല​യി​ല്‍ നി​ന്ന് ഹൈ​വേ നി​ര്‍​മാ​ണ​ത്തി​നെ​ന്ന പേ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണു ക​ട​ത്തു​ന്ന​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ മ​ണ്ണെ​ടു​പ്പ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഇ​വി​ടെ സ​മീ​പ​വാ​സി​ക​ളാ​യ പി.​കെ ശ​ശി​യ​ട​ക്കം നാ​ലു​പേ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് അ​നു​ശി​വ​രാ​മ​നാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്. മ​ണ്ണ് എ​ടു​ക്കാ​ന്‍ പാ​രി​സ്ഥി​തി​കാ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്ക് സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത നി​ര്‍​ണ​യ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് അ​ഥോ​റി​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്നാ​ണ് കോ​ട​തി മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞ​ത്.