ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ ഉ​പ​രോ​ധി​ച്ചു; സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം
Friday, February 3, 2023 12:23 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ഉ​പ​രോ​ധി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സെ​ക്ര​ട്ട​റി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സെ​ക്ര​ട്ട​റി​യോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. സു​ര​ക്ഷാ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പോലീ​സ് സം​ര​ക്ഷ​ണ​യി​ൽ ജോ​ലി​ക്ക് എ​ത്തി​യ സെ​ക്ര​ട്ട​റി പി.​എ. മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ കാ​ബി​നി​ലേ​ക്ക് ഇന്നലെ രാ​വി​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​പ​ക്ഷ വാ​ർ​ഡു മെ​മ്പ​ർ​മാ​ർ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി ക​ട​ന്നുക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സെ​ക്ര​ട്ട​റി​യെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു.
സെ​ക്ര​ട്ട​റി​യു​ടെ സു​ര​ക്ഷ​യ്ക്കു​ള്ള പോ​ലീ​സു​കാ​ർ നോ​ക്കി​നി​ല്ക്കെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് 20 ഓ​ളം വ​രു​ന്ന പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യം തു​ക​യും പാ​സാ​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു ഭ​ര​ണ​ക​ക്ഷി​യു​ടെ പ്ര​തി​ഷേ​ധം.
മാ​ലി​ന്യ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ക പാ​സാ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നു മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ജി​ത മു​ര​ളി കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ സ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഒ​ത്തുതീ​ർ​പ്പ് ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്നാണ് ഇന്ന ലെ അനിഷ്ടസംഭവങ്ങൾ അര ങ്ങേറിയത്.
നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ഉ​ദ​യം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹാ​ഷി​മി​നെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി അ​ക്ര​മി​ക്കു​ക​യും വ​ധി​ക്കാ​ൻ ശ്ര​മി​ക്കുകയും ചെയ്ത​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​സ്ഇ​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് മാ​ണി​ക്യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ് എ​ന്നി​വ​ർ പ്രസ്താ വനയിൽ ആ​വ​ശ്യ​പ്പെ​ട്ടു.