ക​ട​ലാ​സ് പ​ദ്ധ​തി​ക​ളെ​ന്ന് ആക്ഷേപം
Saturday, February 4, 2023 12:09 AM IST
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് ഇ​ക്കു​റി​യും ക​ട​ലാ​സ് പ​ദ്ധ​തി​ക​ളാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 220 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 3.78 കോ​ടി​യു​ടെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഇ​ക്കു​റി 272 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
ഇ​ക്കു​റി അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും അം​ഗീ​കാ​രം നേ​ടി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ൽ മു​ട​ക്കം കൂ​ടാ​തെ ആ​റു ബ​ജ​റ്റു​ക​ളി​ൾ ഇ​ടം​പി​ടി​ച്ച പ​ദ്ധ​തി എ​ന്ന റി​ക്കാ​ർ​ഡ് ബ്ലാ​വ​ന പാ​ല​ത്തി​നു​ണ്ട്. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ന് 60 കോ​ടി നീ​ക്കി​വെ​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ടോ​ക്ക​ണ്‍ അ​ഡ്വാ​ൻ​സ് മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ വ​ക കൊ​ള​ളി​ച്ചി​ട്ടു​ള്ള​ത്. ഫ​ല​ത്തി​ൽ അ​ഞ്ചു കോ​ടി​യു​ടെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യ​ല്ലാ​തെ മ​റ്റൊ​ന്നും ഈ ​ബ​ജ​റ്റി​ൽ ഇ​ല്ലെ​ന്ന് ഷി​ബു തെ​ക്കും​പു​റം ചൂ​ണ്ടി​ക്കാ​ണി​ച്ചു.