മാ​ലി​ന്യ​ സം​സ്‌​ക​ര​ണ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ര​ണം: മു​ഖ്യ​മ​ന്ത്രി
Sunday, February 5, 2023 12:31 AM IST
കൊ​ച്ചി: മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​യ​ല്‍​പ​ക്ക​ക്കാ​ര​ന്‍റെ പ​റ​മ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്ന രീ​തി​ക്ക് മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​മ്മ​ള്‍ പു​റം ത​ള്ളു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ന​മ്മു​ടെ താ​ന്നെ​യാ​ണെ​ന്ന നി​ല​യി​ല്‍ ആ​ളു​ക​ളു​ടെ മ​നോ​ഭാ​വം മാ​റേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ഗ്ലോ​ബ​ല്‍ എ​ക്‌​സ്‌​പോ ഓ​ണ്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ടെ​ക്‌​നോ​ള​ജി ജി​ഇ​എ​ക്‌​സ് കേ​ര​ള 23ന്‍റെ ​ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2025 ഓ​ടെ ന​മ്മു​ടെ നാ​ടി​നെ വൃ​ത്തി​യു​ള്ള സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബൃ​ഹ​ത്താ​യ ഒ​രു കാമ്പ​യി​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ ഇതിന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാറ്റും. മു​ഴു​വ​ന്‍ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ലി​ന്യ ര​ഹി​ത​മാ​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചെ​റി​യ ടൗ​ണു​ക​ള്‍ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഒ​ന്നാം​ഘ​ട്ടം. തു​ട​ര്‍​ന്ന് വാ​ര്‍​ഡു​ക​ള്‍, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ക​ള്‍, ബ്ലോ​ക്ക്, നി​യ​മ​സ​ഭാ മ​ണ്ഡ​ലം, ജി​ല്ല എ​ന്നീ ക്ര​മ​ത്തി​ല്‍ സ​മ​ഗ്ര മാ​ലി​ന്യ​സം​സ്‌​ക​ര​ണം ഉ​റ​പ്പാ​ക്കും. ഓ​രോ ത​ല​ത്തി​ലും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​ങ്ങ​ളും അ​വാ​ര്‍​ഡു​ക​ളും ന​ല്‍​കും. ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ്ര​ത്യേ​ക ഗ്രേ​ഡ് ന​ല്‍​കും. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥി​രം ഗ്രീ​ന്‍ ഓ​ഡി​റ്റിം​ഗ് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ "പു​ട്ടിംഗ് വേ​സ്റ്റ് ടു ​വ​ര്‍​ക്ക്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ജെ. മാ​ക്‌​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ ഷ​ര്‍​മി​ള മേ​രി ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍ എം.​ജി. രാ​ജ​മാ​ണി​ക്യം, ക​ള​ക്ട​ര്‍ ഡോ.​ രേ​ണു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.