മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി, സം​ഘ​ര്‍​ഷം; മൂ​ന്നു​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Sunday, February 5, 2023 12:31 AM IST
കൊ​ച്ചി: ക​ന​ത്ത സു​ര​ക്ഷ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഗൗ​സി​ലാ​ണ് വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​ത്. ബ​ജ​റ്റി​ലെ നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ര്‍​ത്ത​ക​രെ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വും ഉ​ണ്ടാ​യി.
സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​സി​ല്‍ പാ​റ​ക്കു​ടി, സോ​ണി ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ല്‍ നി​ന്ന് പോ​യ ശേ​ഷ​മാ​ണ് ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത്.
മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​യി എ​റ​ണാ​കു​ളം ഗ​സ്റ്റ്ഹൗ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തി​യ​ത്. ഈ ​സ​മ​യം ഗ​സ്റ്റ് ഹൗ​സി​നു​ള്ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പു​റ​ത്തേ​ക്കി​റ​ങ്ങി വാ​ഹ​ന​ത്തി​ല്‍ ക​യ​റി​പ്പോ​കാ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സു​ര​ക്ഷ​യൊ​രു​ക്കി​യ പോ​ലീ​സു​കാ​ര്‍ ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു.