മെ​ട്രോ റെ​യി​ൽ: സ്ഥലമുടമകൾക്ക് നല്കാൻ 49 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു
Sunday, February 5, 2023 12:31 AM IST
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് വ​രെ മെ​ട്രോ റെ​യി​ൽ നീ​ട്ടു​ന്ന​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നാ​യി 49 കോ​ടി രൂ​പ കൂ​ടി കെ​എം​ആ​ർ​എ​ൽ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.​ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് കെ​എം​ആ​ർ​എ​ല്ലിന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നൂ​റു​കോ​ടി രൂ​പ ന​ൽ​കി​യ​തി​ൽ നി​ന്നാ​ണ് 49 കോ​ടി രൂ​പ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യ​ത്.​
വാ​ഴ​ക്കാ​ല വി​ല്ലേ​ജി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത ഉ​ട​മ​ക​ൾ​ക്ക് അ​ടു​ത്തയാ​ഴ്ച മു​ത​ൽ തു​ക വി​ത​ര​ണം ആ​രം​ഭി​ക്കും.​ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ 102 സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് വി​ല ല​ഭി​ക്കും.​ പാ​ലാ​രി​വ​ട്ടം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.​ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ൽ പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.​ പാ​ലാ​രി​വ​ട്ടം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ സി​വി​ൽ ലൈ​ൻ റോ​ഡി​ലും സീ​പോ​ർ​ട്ട് റോ​ഡി​ലുമാ​ണ് മെ​ട്രോ റെ​യി​ലി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ റോ​ഡ് വ​ശ​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗ​വും വ്യാ​പാ​രി​ക​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ക​ട​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യ വ​രും സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​വ​രും ഒ​രു വ​ർ​ഷം മു​മ്പ് ആ​ധാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.