ബ​ജ​റ്റ്: കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, February 5, 2023 12:31 AM IST
കൊ​ച്ചി: ജ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ധ​ന വി​ല​യി​ലു​ള്ള സെ​സ് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രും. ഭൂ​മി​യു​ടെ ന്യാ​യ​വി​ല അ​ന്യാ​യ​മാ​യി വ​ര്‍​ധി​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. വൈ​ദ്യു​തി നി​ര​ക്കും കെ​ട്ടി​ട​നി​കു​തി​യും വ​ര്‍​ധി​പ്പി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ ബ​ജ​റ്റ് ത​ക​ര്‍​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​ന്‍ ഏ​ഴി​ന് വൈ​കി​ട്ട് മൂ​ന്നി​ന് പെ​രു​മ്പാ​വൂ​രി​ല്‍ ജി​ല്ലാ നേ​തൃ​യോ​ഗം ചേ​രു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​സ​ണ്‍ ജോ​ര്‍​ജ്, ടോ​മി പാ​ല​മ​ല, ജോ​മി തെ​ക്കേ​ക്ക​ര, ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.