പോ​ലീ​സു​കാ​ര​നു​ നേ​രെ കൈ​യേ​റ്റം; നാ​ലു നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍
Sunday, February 5, 2023 12:31 AM IST
കൊ​ച്ചി: അ​ടി​പി​ടി ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​നെ കൈയേ​റ്റം ചെ​യ്ത കേ​സി​ല്‍ നാ​ലു നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. സു​രേ​ഷ്(27), സു​രേ​ന്ദ്ര സിം​ഗ്(28), ദീ​പ​ക് ദോ​ള്‍(32), ല​ക്ഷ്മ​ണ​ന്‍(40) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ മേ​ന​ക ജം​ഗ്ഷ​നു സ​മീ​പം ജി​സി​ഡി​എ കോം​പ്ല​ക്‌​സി​നു മു​ന്‍​വ​ശ​മു​ള്ള ന​ട​പ്പാ​ത​യി​ല്‍ പ്ര​തി​ക​ള്‍ അ​ടി​പി​ടി​കൂ​ടു​ന്ന​തു ക​ണ്ട് അ​വി​ടെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍ പി​ടി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ നാ​ലു​പേ​രും ചേ​ര്‍​ന്ന് പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.