കോ​ത​മം​ഗ​ല​ത്ത് ഹെ​റോ​യി​നുമായി അസം സ്വ​ദേ​ശി​ക​ൾ പിടിയിൽ
Sunday, February 5, 2023 12:31 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ അതിഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഹെ​റോ​യി​ൻ വി​ല്പന ന​ട​ത്തി​യി​രു​ന്ന അസം സ്വ​ദേ​ശി​ക​ളാ​യ അ​ബു താ​ഹി​ർ, ജ​ലാ​ലു​ദ്ദീ​ൻ എ​ന്നി​വ​രെ കോ​ത​മം​ഗ​ലം എ​ക്സൈ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​ക്കു​ഴി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ അസം സ്വ​ദേ​ശി​ മൊ​ഹി​ദി​ൽ ഇ​സ്ലാ​മി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇരുവരും പിടിയി ലായത്. മൂ​ന്നു ലക്ഷം രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നും ഇവരിൽ നിന്നും പി​ടി​ച്ചെടുത്തു.
അസമി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗമാണ് ഹെറോയിൻ കേ​ര​ള​ത്തി​ൽ എത്തിച്ചിരുന്നതെന്ന് പ്രതിക ൾ പോലീസിനോടു പറഞ്ഞു. കോ​ത​മം​ഗ​ലം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ഹി​രോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. ശ്രീ​കു​മാ​ർ, കെ.കെ. വി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. അ​ബ്ദു​ള്ള​ക്കു​ട്ടി, ജി​ജി എ​ൻ. ജോ​സ​ഫ്, സി.​എം. ന​വാ​സ്, കെ.​ജി. അ​ജീ​ഷ്, ബി​ജു ഐ​സ​ക്, വി​നോ​ദ്, അ​മ​ൽ ടി. ​അ​ലോ​ഷ്യ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഫൗ​സി​യ, ക​ബീ​രാ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.