കു​ന്ന​ത്തു​നാ​ട്ടി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, February 5, 2023 12:33 AM IST
കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും. ബി​പി​സി​എ​ൽ, ഐ​എം​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്പ​ല​മു​ഗ​ൾ മെ​ഡി​ക്ക​ൽ എ​യ്ഡ് സൊ​സൈ​റ്റി​യി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. ‘ആ​രോ​ഗ്യം’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ രോ​ഗ​നി​ർ​ണ​യ​വും മ​രു​ന്ന് വി​ത​ര​ണ​വും അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ക. കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ഓ​ങ്കോ​ള​ജി, പ​ൾ​മ​ണോ​ള​ജി, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലും തു​ട​ർ ചി​കി​ത്സ​ക്കു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.