കാ​ൻ​സ​ർ രോ​ഗി​ക​ളെ ചേ​ർ​ത്തു നി​ർ​ത്ത​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, February 5, 2023 12:33 AM IST
കോ​ത​മം​ഗ​ലം: കാ​ൻ​സ​ർ രോ​ഗി​ക​ളെ അ​ക​റ്റി​നി​ർ​ത്താ​തെ ന​മ്മോ​ട് ചേ​ർ​ത്തു​നി​ർ​ത്ത​ണ​മെ​ന്നും അ​തി​ൽ വൈ​മു​ഖ്യം കാ​ണി​ക്ക​രു​തെ​ന്നും ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ​കി​ര​ണം കാ​ൻ​സ​ർ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ക കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ്സ് ഹൗ​സി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ൻ​സ​ർ രോ​ഗി​ക​ളെ മാ​ന​സി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും സ​ഹാ​യി​ക്കാ​ൻ സ​മൂ​ഹം മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ബ​ര​യു​പ്പൂ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ശ്യാ​മാ​ൾ ബോ​സി​നു ലാ​വ​ണ്ട​ർ റി​ബ​ൺ ന​ൽ​കി ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​താ​ത​ല​ത്തി​ൽ ആ​ശാ​കി​ര​ണം പ​ദ്ധ​തി വ​ഴി ധാ​രാ​ളം ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും നാ​ലു കോ​ടി​യി​ല​ധി​കം രൂ​പ ഇ​തി​നോ​ട​കം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ ക​ഴി​ഞ്ഞെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കീ​രം​പാ​റ, രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​ജോ​സ് കു​ള​ത്തൂ​ർ, പ്രോ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് പു​ൽ​പ​റ​മ്പി​ൽ, ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജോ​സ് മൂ​ർ​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ൺ​സ​ൻ വാ​മ​റ്റ​ത്തി​ൽ, ഫാ. ​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, ഫാ.​പോ​ൾ അ​ക്ക​പ്പ​ടി​ക്ക​ൽ, ജോ​ൺ​സ​ൺ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
അ​ഞ്ചാം തീ​യ​തി ഞാ​യ​റാ​ഴ്ച രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലും സ​ൻ​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല കാ​ൻ​സ​ർ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.