ബജറ്റ്: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു
Sunday, February 5, 2023 12:33 AM IST
മൂ​വാ​റ്റു​പു​ഴ: ബ​ജ​റ്റി​ലൂ​ടെ പാ​വ​ങ്ങ​ളു​ടെ മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി കെ.​എം. സ​ലിം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ക്കു വ​ർ​ഗീ​സ് താ​ണി​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ആ​ബി​ദ് അ​ലി, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, എ​ൽ​ദോ ബാ​ബു വ​ട്ട​ക്കാ​വ​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ റി​യാ​സ് താ​മ​ര​പ്പി​ള്ളി, എം.​സി. വി​ന​യ​ൻ, എ​ബി പൊ​ങ്ങ​ണം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.