ഭ​ക്ഷ്യ​വി​ഷ​ബാ​ധ: കാ​ലി​ത്തീ​റ്റ ക​ന്പ​നി ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പു ന​ൽ​കി
Sunday, February 5, 2023 12:33 AM IST
തി​രു​മാ​റാ​ടി: കാ​ലി​ത്തീ​റ്റ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ലം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് ഉ​ട​ന​ടി ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കാ​ലി​തീ​റ്റ ക​ന്പ​നി പ്ര​തി​നി​ധി ഉ​റ​പ്പു ന​ൽ​കി. ക്ഷീ​ര​ക​ർ​ഷ​ക​ർ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ, കാ​ലി​ത്തീ​റ്റ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ലി​ക​ൾ​ക്കു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ലം വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ലു​ത്പാ​ദ​ന​ത്തി​ല​ട​ക്കം വ​ലി​യ കു​റ​വാ​ണു​ണ്ടാ​യ​ത്. വെ​റ്റി​ന​റി സ​ർ​ജ​ൻ ഷി​ബു സി. ​ത​ങ്ക​ച്ച​ൻ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ത്യു ജ​യിം​സ്, ടി.​കെ. സു​കു​മാ​ര​ൻ, ക്ഷീ​ര​ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ. മോ​ഹ​ന​ൻ, കെ.​എം. ഏ​ല​മ്മ, പി.​എ​ൻ. ശ​ശി​ധ​ര​ൻ, ജോ​യി മാ​ത്യു, വെ​റ്റി​ന​റി അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​കെ. ജി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.