നൂ​റു കോ​ടി വ​ക​യി​രു​ത്തി​യ​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന്
Sunday, February 5, 2023 12:33 AM IST
മൂ​വാ​റ്റു​പു​ഴ: അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ​പാ​ത നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര ബ​ജ​റ്റി​ൽ നൂ​റു കോ​ടി വ​ക​യി​രു​ത്തി​യ​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ​വേ സം​യു​ക്ത സ​മി​തി ക​ണ്‍​വീ​ന​റും മു​ൻ എം​എ​ൽ​എ​യു​മാ​യ ബാ​ബു പോ​ൾ.
അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ പാ​ത നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര ബ​ജ​റ്റി​ൽ 100 കോ​ടി വ​ക​യി​രു​ത്തി​യ​തോ​ടെ 2019ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച പ​ദ്ധ​തി പു​ന​രാ​രം​ഭി​യ്ക്കാ​ൻ വ​ഴി​യൊ​രു​ക്കും. പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വി​ന്‍റെ പ​കു​തി സം​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച പ്ര​കാ​രം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​നു ക​ഴി​യും വി​ധം റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​ക്കു​ക​യും ചെ​യ്ത​താ​ണ് പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​വാ​ൻ വ​ഴി​യൊ​രി​ക്കി​യ​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലും ശ​ബ​രി റെ​യി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ന​ട​ത്തി​വ​ന്ന നി​ര​ന്ത​ര സ​മ്മ​ർ​ദ​വും ക്യാ​ന്പ​യി​നു​ക​ളു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​വാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ബാ​ബു പോ​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ഡ്ജ​റ്റി​ൽ കി​ഫ്ബി​യി​ൽ ര​ണ്ടാ​യി​രം കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​താ​ണ്.
കേ​ന്ദ്ര​ത്തി​ന്‍റെ നൂ​റു കോ​ടി​യോ​ടൊ​പ്പം സം​സ്ഥാ​ന വി​ഹി​ത​മാ​യി നൂ​റു കോ​ടി രൂ​പ കൂ​ടി ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഓ​ട​യ്ക്കാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​യാ​യ 86 കോ​ടി ന​ൽ​കു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്നും ബാ​ബു പോ​ൾ പ​റ​ഞ്ഞു.