ല​ഹ​രി​വി​മു​ക്ത മൂ​വാ​റ്റു​പു​ഴ​യ്ക്കാ​യി ക​ർ​മ​സേ​ന: എം​എ​ൽ​എ
Sunday, February 5, 2023 12:33 AM IST
മൂ​വാ​റ്റു​പു​ഴ: ല​ഹ​രി വി​മു​ക്ത മൂ​വാ​റ്റു​പു​ഴ​യ്ക്കാ​യി ക​ർ​മ​സേ​ന​യ്ക്കു രൂ​പം ന​ൽ​കു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. താ​ലു​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ല​ഹ​രി വി​ൽ​പ​ന​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​നെ യോ​ഗ​ത്തി​ൽ എം​എ​ൽ​എ ആ​ദ​രി​ച്ചു. ഇ​ല​ഞ്ഞി​യി​ൽ നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ത​ത്സ​മ​യം പ​ഞ്ചാ​യ​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
അ​പ​ക​ട​വും അ​പ​ക​ട മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യ പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ എം​സി റോ​ഡി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ​സ്റ്റ് മാ​റാ​ടി​യി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക​നാ​ലി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം നാ​ട്ടു​കാ​ർ കൈ​യേ​റി​യ​ത് വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.