ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണം: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
Sunday, February 5, 2023 12:35 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ അ​ർ​ധ​രാ​ത്രി കൊ​ല​പാ​ത​ക​ങ്ങ​ളും ല​ഹ​രി ഇ​ട​പാ​ടു​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു.
ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ത​ഹ​സി​ൽ​ദാ​ർ ര​ഞ്ജി​ത്ത് ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി കു​ന്പ​ളം ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​മി​ത​കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നു. ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ.​ആ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ജീ​പ്പ് മാ​റ്റി ന​ൽ​ക​ൽ, തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം മു​ത​ൽ കി​ഴ​ക്കേ​കോ​ട്ട വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്നി​വ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. മു​ള​വു​കാ​ട് തോ​ട് കൈ​യേ​റി​യ​തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണം, വ​ല്ലാ​ർ​പാ​ട​ത്തെ കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക, തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട് കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.