ന​സ്ര​ത്ത് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലിയാഘോഷം സമാപിച്ചു
Sunday, February 5, 2023 12:35 AM IST
അ​ങ്ക​മാ​ലി: സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യും ഉ​ത്ത​മ കു​ടും​ബ​ത്തെ വാ​ർ​ത്തെ​ടു​ക്കു​വാ​നും ന​സ്ര​ത്ത് സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന സേ​വ​നം ലോ​ക​ത്തി​നും പ്ര​ത്യ​കി​ച്ച് കേ​ര​ള സ​ഭ​യ്ക്കും മാ​തൃ​ക​യാ​ണെ​ന്ന് ബിഷപ് മാ​ർ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ൽ. ന​സ്ര​ത്ത് സ​ന്യാ​സി​നീ സ​മൂഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മാ​തൃ​ഭ​വ​ന​മാ​യ എ​ട​ക്കു​ന്നി​ൽ ഉദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ ടെ​റ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​സ്റ്റി​സ് ഏ​ബ്രഹാം മാ​ത്യു മു​ഖ്യസ​ന്ദേ​ശം ന​ൽ​കി.
റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, ബ്ര​ദ​ർ വ​ർ​ഗീ​സ് മ​ഞ്ഞ​ളി, സി​സ്റ്റ​ർ ലി​സ് ഗ്രേ​യ്സ്, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ്, സി​സ്റ്റ​ർ പു​ഷ്പ, ല​തി​ക ശ​ശി​കു​മാ​ർ, മേ​രി ദേ​വ​സി​ക്കു​ട്ടി, ജി​ജോ പോ​ൾ, ആ​ന്‍റ​ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 75 സി​സ്റ്റേ​ഴ്സ് പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ക്കു​ക​യും 75 തി​രി​ക​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു.