ഷാ​ജി​യു​ടെ ഓ​ട​ക്കു​ഴ​ല്‍ നാ​ദ​ത്തി​ല്‍ വേ​ദ​ന മ​റ​ന്ന് കീ​മോ വാ​ര്‍​ഡ്
Sunday, February 5, 2023 12:35 AM IST
കൊ​ച്ചി: കാ​ഴ്ച പ​രി​മി​തി​യെ നി​ശ്ച​യ​ദാ​ര്‍​ഢ്യം കൊ​ണ്ട് കീ​ഴ​ട​ക്കി​യ ഷാ​ജി ടി. ​ഹ​രി​മു​ര​ളി ഓ​ട​ക്കു​ഴ​ലി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത​പ്പോ​ള്‍ വേ​ദ​ന​ക​ള്‍ മ​റ​ന്ന് ഒ​പ്പം​കൂ​ടി കീ​മോ വാ​ര്‍​ഡി​ലെ രോ​ഗി​ക​ളും. ലോ​ക കാ​ന്‍​സ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വാ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച "റി​ഥം ഓ​ഫ് ഹോ​പ്പ്' എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ഷാ​ജി രോ​ഗി​ക​ളു​ടേ​യും, അ​വ​ര്‍​ക്കൊ​പ്പം കൂ​ട്ടി​നി​രി​ക്കു​ന്ന​വ​രു​ടെ​യും മ​നം ക​വ​ര്‍​ന്ന​ത്.
ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ല്‍ പാ​ട്ടു​മാ​യി ഡോ​ക്ട​ര്‍​മാ​രും, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും എ​ത്തി​യ​തോ​ടെ കീ​മോ തെ​റാ​പ്പി​ക്കാ​യി വ​ന്ന രോ​ഗി​ക​ളും വേ​ദ​ന​ക​ളെ മ​റ​ന്ന് ഏ​റ്റു​പാ​ടി. ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​ സ​ണ്ണി പി. ​ഓ​ര​ത്തേ​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ.​ സ​ഞ്ചു സി​റി​യ​ക്, ഡോ.​ അ​ശ്വി​ന്‍ ജോ​യ് എ​ന്നി​വ​രും പാ​ട്ടു​മാ​യി രോ​ഗിക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നെ​ത്തി. രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​വും ഷാ​ജി ഓ​ട​ക്കു​ഴ​ലി​ലൂ​ടെ പാ​ട്ടു​ക​ള്‍ വാ​യി​ച്ചു. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച​തോ​ടെ ജീ​വി​തം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി ത​ള​ര്‍​ന്ന് പോ​കു​ന്ന​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​ണ് ഷാ​ജി​യെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച ഫാ.​ അ​ല​ക്‌​സ് വ​രാ​പ്പു​ഴ​ക്കാ​ര​ന്‍ പ​റ​ഞ്ഞു. കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ലെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാം എ​ന്ന സ​ന്ദേ​ശ​മു​ണ​ര്‍​ത്തി​യാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണം.