"ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളി​ലെ വി​ട​വ് നി​ക​ത്തു​ന്ന​തി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​പ്ര​ധാ​ന പ​ങ്ക്'
Sunday, February 5, 2023 12:35 AM IST
കാ​ക്ക​നാ​ട് : ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കു​മെ​ത്തി​ക്കു​ന്ന​തി​ലു​ള്ള വി​ട​വു​ക​ൾ നി​ക​ത്തു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​യ്ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ആ​ശ പ്ര​വ​ർ​ത്ത​ക​രെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്. ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ശ ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് അധ്യക്ഷത വഹിച്ചു.​ ആ​ശ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഫെ​സ്റ്റി​ൽ ന​ട​ന്നു. കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.
പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ചെ​റി​യ യാ​ത്ര​ക​ൾ​ക്കാ​യി സൈ​ക്കി​ളു​ക​ൾ ന​ൽ​കു​ന്ന ബീ​ദ ചേ​ഞ്ച് എ​ന്ന കാന്പെ​യ്‌​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് സൈ​ക്കി​ളു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി. ആ​ശ ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. ന​ട​ൻ സി​ജോ​യ് വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ശ്രീ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​ഗി​രി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​എം.​ഡി. സാ​ജു, ഡോ. ​അ​ജ​യ് മോ​ഹ​ൻ, ഡോ. ​എം.​ജി. ശി​വ​ദാ​സ്, ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ. കെ. ​സ​വി​ത, സി.​എം. ശ്രീ​ജ, ഡോ. ​സി. രോ​ഹി​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.