ആ​ധു​നി​ക മാ​മോ​ഗ്രാം സം​വി​ധാ​ന​വു​മാ​യി അ​മൃ​ത ആ​ശു​പ​ത്രി
Sunday, February 5, 2023 12:35 AM IST
കൊ​ച്ചി: ലോ​ക കാ​ന്‍​സ​ര്‍ ദി​ന​ത്തി​ല്‍ സ്ത​നാ​ര്‍​ബു​ദ പ​രി​ശോ​ധ​ന​യി​ല്‍ പു​തി​യ തു​ട​ക്കം കു​റി​ച്ച് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ കോ​ണ്‍​ട്രാ​സ്റ്റ് എ​ന്‍​ഹാ​ന്‍​സ്ഡ് മാ​മോ​ഗ്രാം സം​വി​ധാ​നം ആ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന​ക്ക് കു​റ​ച്ച് സ​മ​യ​വും കൂ​ടു​ത​ല്‍ കൃ​ത്യ​ത​യാ​ര്‍​ന്ന വി​വ​ര​ങ്ങ​ള്‍, ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഇ​മേ​ജു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
സാ​ധാ​ര​ണ മാ​മോ​ഗ്രാ​മി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും മു​മ്പു ത​ന്നെ ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ട​മെ​ന്ന് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി പ്ര​ഫ​സ​റും റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ശ്രീ​കാ​ന്ത് മൂ​ര്‍​ത്തി പ​റ​ഞ്ഞു. കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി ന​ട​ന്‍ ടി​നി ടോം ​സം​വി​ധാ​യ​ക​ന്‍ സേ​തു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്‍​സ​റി​നെ അ​തി​ജീ​വി​ച്ച​വ​ര്‍ പ​രി​പാ​ടി​യി​ല്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വച്ചു. അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​ന്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ലും ന്യൂ​റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ മേ​ധാ​വി​യു​മാ​യ ഡോ.​അ​ന​ന്ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.