ആലങ്ങാട് കുന്നേൽ പള്ളിയിൽ ശിശുസമർപ്പണം ഇന്ന്
Sunday, February 5, 2023 12:36 AM IST
ആ​ല​ങ്ങാ​ട് : തീ​ർ​ഥാ​ട​നേ കേ​ന്ദ്ര​മാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി​യി​ൽ അ​ത്‌​ഭു​ത​ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശി​ശു​സ​മ​ർ​പ്പ​ണം ഇ​ന്ന്. രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​മാ​ർ​ട്ടി​ൻ ക​ല്ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ചോ​റൂ​ട്ടും ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കും.
നൂറുകണക്കിന് കു​ഞ്ഞു​ങ്ങ​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ശി​ശു​സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്ക് ചേ​രും. സ​ഹ കാ​ർ​മി​ക​രാ​യി ഫാ. ​ജോ​യ​ൽ തെ​ക്കി​നേ​ട​ത്തും ഫാ. ​ലി​ജോ ക​ള​രി​ക്ക​ലും സ​ഹ. വി​കാ​രി ഫാ. ​അ​ജി​ത്ത് ക​ണ്ണ​ങ്കേ​രി​ലും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം വൈ​ദി​ക​രും ശി​ശു സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കുമെന്ന് വി​കാ​രി ഫാ.​ ജോ​യി കോ​ല​ഞ്ചേ​രി പ​റ​ഞ്ഞു.