മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മൂവാറ്റുപുഴ പിഒ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരസഭാംഗം ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ഇലഞ്ഞിയേടം അധ്യക്ഷത വഹിച്ചു.
കച്ചേരിത്താഴത് നടന്ന സമാപന യോഗത്തിൽ ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു. സമാപന യോഗത്തിൽ കേരള കോണ്ഗ്രസ് നിയോജമണ്ഡലം സെക്രട്ടറി ജേക്കബ് തോമസ് (കുട്ടപ്പായി) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോബി മുണ്ടയ്ക്കൽ, നിയോജക മണ്ഡലം സെക്രട്ടറി ജെറിൻ പറന്പൻ, മണ്ഡലം പ്രസിഡന്റ് വരുണ് കുരിശിങ്കൽ, ജിസ്മോൻ ആവോലി, ജെസ്വിൻ ആവോലി, തേജസ് തറയിൽ, മെൽബിൻ ആയവന, പോൾ ജോമി, ഡെൽവിൻ ആയവന തുടങ്ങിവർ നേതൃത്വം നൽകി.
കൂത്താട്ടുകുളം: ജനവിരുദ്ധ ബജറ്റിനെതിരെ കേരളാ കോണ്ഗ്രസ് ജേക്കബ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കെടിയുസി സംസ്ഥാന പ്രസിഡന്റ് എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈബു മുക്കാലി അധ്യക്ഷത വഹിച്ചു. ഹൈപ്പവർ കമ്മിറ്റിയംഗം ജോഷി കെ. പോൾ, എൻ.കെ. ചാക്കോച്ചൻ, എം.സി. തോമസ്, എ. നാരായണൻ, ജോണി കണിയാമറ്റം, രാജാ മണി, ബിബിൻ ബിനു, എം.സി. അജി എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: കേരള ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന പിണറായി സർക്കാരിന്റെ നികുതി ഭീകരിക്കെതിരെ കുട്ടന്പുഴ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കുട്ടന്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. സിബി ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷ്ബിൻ ജോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എം.എ. പ്രഹ്ളാദൻ, യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോസഫ് രഞ്ജിത്ത്, മണ്ഡലം ഭാരവാഹികളായ ജോളി ആന്റണി, ബേസിൽ ജോയി, ടി.ഒ. സണ്ണി, ബേബി ആറ്റുപ്പുറം, കെ.എസ്. സനു, പി.ജി. സ്വാഗത്, അനു ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വാളകം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അമിത നികുതി ഭാരവും ഇന്ധന സെസും സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത യുഡിഎഫ് ചെയർമാൻ കെ.എം. സലിം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം. മാത്തുകുട്ടി, ജോളിമോൻ ചുണ്ടയിൽ, വി.വി. ജോസ്, കെ.വി. ജോയ്, സാറാമ്മ ജോണ്, എബി പൊങ്ങണത്തിൽ, സാബു വാഴയിൽ, ഒ.വി. ബാബു, പി.എൻ. സന്തോഷ്, ജിജോ പാപ്പാലി, ജെറിൻ ജേക്കബ്, എവിൻ എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.