മ​ണീ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Sunday, February 5, 2023 11:52 PM IST
പി​റ​വം: മ​ണീ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ക​ത്തി​ഡ്ര​ലി​ൽ പ്ര​ധാ​ന പെ​രു​ന്നാ​ളി​നും പ​രി​ശു​ദ്ധ ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ളി​നും മ​ഞ്ഞി​നി​ക്ക​ര തീ​ർ​ഥ​യാ​ത്ര​ക്കും വി​കാ​രി ഫാ. ​ജേ​ക്ക​ബ് കാ​ട്ടു​പാ​ട​ത്ത്‌ കൊ​ടി​യേ​റ്റി. ഫാ. ​ജോ​ൺ പേ​ട്ട​യി​ൽ, ഫാ. ​ഏ​ലി​യാ​സ് കാ​പ്പു​കു​ഴി​യി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് കാ​ട്ടു​പാ​ട​ത്ത്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ഇ​ന്ന് രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന, വൈ​കി​ട്ട് ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം നാ​ളെ രാ​വി​ലെ 8.30 ന് ​ഏ​ഴി​ന്മേ​ൽ കു​ർ​ബാ​ന, 11ന് ​നേ​ർ​ച്ച​സ​ദ്യ, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന തീ​ർ​ഥ​യാ​ത്ര​ക​ൾ​ക്കു സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ പ്രാ​ർ​ഥ​ന ന​ട​ത്തി മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തീ​ർ​ഥ​ർ​ഥ​യാ​ത്ര പ​താ​ക ആ​ശീ​ർ​വ​ദി​ച്ചു കൈ​മാ​റും.
ശേ​ഷം പ്ര​ദ​ക്ഷി​ണ​ത്തോ​ടൊ​പ്പം തീ​ർ​ഥ​യാ​ത്ര പു​റ​പ്പെ​ട്ട് ആ​ന​മു​ന്തി കു​രി​ശി​ങ്ക​ൽ എ​ത്തി ധൂ​പ പ്രാ​ർ​ഥ​ന ന​ട​ത്തി തീ​ർ​ഥ​യാ​ത്ര തു​ട​രും.