ബൈ​ക്കി​ലെ​ത്തി മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ
Sunday, February 5, 2023 11:52 PM IST
മു​വാ​റ്റു​പു​ഴ: വ​ഴി ചോ​ദി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന ന്യൂ​ജ​ൻ ബൈ​ക്കി​ലെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. അ​ന്പ​ല​മേ​ട് ക​രി​മു​ക​ൾ അ​മൃ​ത​കു​ടി​രം കോ​ള​നി​യി​ൽ അ​ഖി​ൽ ഗ​ണേ​ശ​നെ (23)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ള​ക​ത്തെ സി​മ​ന്‍റ് വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. മൂ​വാ​റ്റു​പു​ഴ സി​ഐ കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണം, ക​ഞ്ചാ​വ്, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ അ​ണ്‍​ലോ​ക്ക് ചെ​യ്യാ​നും മ​റ്റും അ​റി​യാ​വു​ന്ന​ത് മോ​ഷ്ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ വി​ൽ​ക്കാ​ൻ എ​ളു​പ്പ​ത്തി​ൽ ക​ഴി​ഞ്ഞു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ തൃ​ച്ചി​യി​ലേ​ക്ക് മു​ങ്ങി​യ പ്ര​തി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി​ഷ്ണു രാ​ജു, കെ.​കെ. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​സ്ഐ പി.​സി. ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.