സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​ന്നാം​ പ്ര​തി: കെ.​ സു​രേ​ന്ദ്ര​ന്‍
Sunday, March 19, 2023 12:50 AM IST
കൊ​ച്ചി:ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന് 100 കോ​ടി പി​ഴയി​ട്ട സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് ഒ​ന്നാംപ്ര​തി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​ന്‍. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ സ​ര്‍​ക്കാ​ര്‍, കോ​ര്‍​പറേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.