പി​ഴ നി​കു​തി പ​ണ​ത്തി​ല്‍നി​ന്നു ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Sunday, March 19, 2023 12:50 AM IST
കൊ​ച്ചി: ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ വി​ധി സ​ര്‍​ക്കാ​രി​നും ന​ഗ​ര​സ​ഭ​യ്ക്കു​മേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും പി​ഴ​ത്തു​ക നി​കു​തി പ​ണ​ത്തി​ല്‍നി​ന്നു ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.2020 ല്‍ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ലെ​ഗ​സി വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​താ​ണ്. എ​ന്നാ​ല്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രും അ​തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കേ​ണ്ട ന​ഗ​ര​സ​ഭ​യും മൂ​ന്നു​കൊ​ല്ല​മാ​യി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​വ​രു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ പി​ഴ ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രാ​ണ് പി​ഴ ന​ല്‍​കേ​ണ്ട​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.