നെ​ടു​ന്പാ​ശേ​രി​യി​ൽ 1.25 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Sunday, March 19, 2023 12:51 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​വേ​ട്ട ന​ട​ത്തി. ഒ​രേ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു​ത​ന്നെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം പി​ടി​ച്ചു​വെ​ന്ന​തും ആ​ദ്യ സം​ഭ​വ​മാ​ണ്. 2.6 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ 1.25 കോ​ടി​യോ​ളം രൂ​പ ഇ​തി​ന് വി​ല​യു​ണ്ട്. അ​ബു​ദാ​ബി​യി​ൽ​നി​ന്നു​വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ഷ​ഹീ​ർ ആ​ണ് ശ​രീ​ര​ത്തി​ൽ ര​ണ്ടി​ട​ത്താ​യി സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന​ത്.

സ്വ​ർ​ണ മി​ശ്രി​തം നാ​ലു കാ​പ്സ്യൂ​ളു​ക​ളാ​ക്കി ഇ​യാ​ൾ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്നു. 1,158.55 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സ​ഹീ​ർ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​ടി വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 636.85 ഗ്രാം ​കു​ഴ​മ്പു രൂ​പ​ത്തി​ലാ​ക്കി​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. വ​സ്ത്ര​ത്തി​ൽ തേ​യ്ച്ച് പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ൾ ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ പു​റ​ത്തു​ക​ട​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ അ​ബു​ദാ​ബി​യി​ൽ നി​ന്നും വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ സ​ലീ​മി​ൽ നി​ന്നു​മാ​ണ് 873.98 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. സ്വ​ർ​ണം മി​ശ്രി​ത​മാ​ക്കി മൂ​ന്ന് കാ​പ്സ്യൂ​ളു​ക​ളി​ൽ നി​റ​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. കാ​പ്സ്യൂ​ളു​ക​ൾ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്നു.