കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, March 19, 2023 12:51 AM IST
ആ​ലു​വ: നി​ര​ന്ത​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. തു​റ​വൂ​ർ പെ​രി​ങ്ങാം​പ​റ​മ്പ് അ​മ്പാ​ട​ൻ സ​ന്ദീ​പ് (25)നെ​യാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് നാ​ടു ക​ട​ത്തി​യ​ത്.
ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ തു​റ​വൂ​ർ ശി​വ​ജി​പു​ര​ത്ത് അ​നു രാ​ജ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി 50 പേ​രെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​താ​യും 70 പേ​രെ ജ​യി​ലി​ൽ അ​ട​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.