മഅദനിയുടെ ജീവൻ രക്ഷിക്കാനാവശ്യപ്പെട്ട് രാപകൽ സമരം
Sunday, March 19, 2023 12:51 AM IST
കൊ​ച്ചി: 13 വ​ര്‍​ഷ​മാ​യി വി​ചാ​ര​ണ ത​ട​വ​റ​യി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​നാ​സ​ര്‍ മ​അ​ദ​നി​ക്ക് സു​പ്രീം കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​ട്ടു പോ​ലും ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​ത് ക​ടു​ത്ത നീ​തി നി​ഷേ​ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍. മ​അ​ദ​നി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി​സ​ണ്‍ ഫോ​റം ഫോ​ര്‍ മ​അ​ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ.​ സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം.​ ആ​രി​ഫ് എം​പി, ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ.​ വി​നോ​ദ് എം​എ​ല്‍​എ, എ​ഐ​സി​സി അം​ഗം സി​മി റോ​സ്‌​ബെ​ല്‍ ജോ​ണ്‍, വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് പ​ലേ​രി, സി.​ആ​ര്‍.​ നീ​ല​ക​ണ്ഠ​ന്‍, ഗോ​മ​തി, മ​അ​ദ​നി​യു​ടെ മ​ക​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി, ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​എ. ​മു​ജീ​ബ്‌​റ​ഹ്മാ​ന്‍, വി.​എം.​ സു​ലൈ​മാ​ന്‍ മൗ​ല​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ന്‍ മ​ന്ത്രി എ​സ്.​ ശ​ര്‍​മ, പ്ര​ഫ.​ അ​ര​വി​ന്ദാ​ക്ഷ​ന്‍, അ​ന്‍​വ​ര്‍​സാ​ദ​ത്ത് എം​എ​ല്‍​എ, ഷി​ബു തെ​ക്കും​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.