റ​സി​യ നി​ഷാ​ദ് മി​ക​ച്ച വ​നി​താ കൗ​ൺ​സി​ല​ർ
Sunday, March 19, 2023 12:51 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച വ​നി​ത കൗ​ൺ​സി​ല​റാ​യി എ​ൽ​ഡി​എ​ഫ് അം​ഗ​മാ​യ അ​ഞ്ചാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​സി​യ നി​ഷാ​ദി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​ക വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്കാ​ക്ക​ര ഭാ​ര​തമാ​താ കോ​ള​ജ് സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, വി​മ​ൻ സെ​ൽ, ലൈ​ഫ് സ്കി​ൽ, ബി ​ഫോ​ർ, എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച വ​നി​ത കൗ​ൺ​സി​ല​റെ ക​ണ്ട​ത്തി​യ​ത്.​

ന​ഗ​ര​സ​ഭ​യി​ലെ 24 വ​നി​താ കൗ​ൺ​സി​ല​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഓ​ൺ​ലൈ​നാ​യും വാ​ർ​ഡു​ക​ളി​ലും ന​ട​ന്ന വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും വോ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ക​ച്ച വ​നി​താ കൗ​ൺ​സി​ല​റെ തീ​രു​മാ​നി​ച്ച​ത്. 10, 000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും ഭാ​ര​ത് മാ​താ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പൽ ഡോ. ​കെ.എം. ​ജോ​ൺ​സ​ൺ ,അ​സിസ്റ്റന്‍റ് മാ​നേ​ജ​ർ ഫാ. ജി​മ്മി ക​ർ​ത്താ​നം എ​ന്നി​വ​ർ ചേ​ർ​ന്ന് റ​സി​യ​ക്ക് സ​മ്മാ​നി​ച്ചു.​ അ​വാ​ർ​ഡ് തു​ക വാ​ർ​ഡി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​സി​യ പ​റ​ഞ്ഞു.