തിരുനാളുകൾ
Sunday, March 19, 2023 12:51 AM IST
മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ

ചെറായി: മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൗസേ പ്പിതാവിന്‍റെ ഊട്ടുതിരുനാളിന് മോൺ. ഡെന്നീസ് കുറുപ്പശേരി കൊടിയേറ്റി. ഇന്ന് ജൂബിലി പ്രഖ്യാപന ദിനം, ഊട്ടു തിരുനാൾ, രാവിലെ 9.15 ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് സ്വീകരണം. തുടർന്ന് ബിഷപ്പിന്‍റെ നേതൃത്വത്തിൽ തിരുനാൾ ദിവ്യബലിയും നടക്കുമെന്ന് ഫാ. രൂപേഷ് മൈക്കിൾ കളത്തിൽ അറിയിച്ചു.

ഇളംകുളം ചെറുപുഷ്പ ദേവാലയത്തിൽ

കൊച്ചി: ഇളംകുളം ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പി താവിന്‍റെ മരണത്തിരുനാൾ ഇന്ന്. രാവിലെ 9.30ന് തിരുനാൾ കുർബാന, തുടർന്ന് കുട്ടികളുടെ ചോറൂണും നേർച്ച സദ്യയും നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ അറിയിച്ചു.

ക​ലൂ​ർ പള്ളിയിൽ

കൊ​ച്ചി: ക​ലൂ​ർ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ കു​ർ​ബാ​ന ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം അ​ർ​പ്പി​ക്കും. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന്നേ​ർ​ച്ച സ​ദ്യ വി​കാ​രി ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് ആ​ശീ​ർ​വ​ദി​ക്കും. 11ന് ​ആ​രം​ഭി​ക്കു​ന്ന സ​ദ്യ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ ഉ​ണ്ടാ​കും.

തോ​ട്ട​ക്കാ​ട്ടു​ക​ര സെ​ന്‍റ് ആ​ൻ​സ് പള്ളിയിൽ

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള നേ​ർ​ച്ച സ​ദ്യ ഇ​ന്ന് രാ​വി​ലെ 9.30 ന് ​തി​രുനാ​ൾ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കുമെന്ന് വി​കാ​രി ഫാ. തോ​മ​സ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു.

മാ​മ്പ്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ

അ​ങ്ക​മാ​ലി: മാ​മ്പ്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കി​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് ക​രി​യി​ൽ അ​റി​യി​ച്ചു.

മങ്കുഴി പള്ളിയിൽ

ചേരാനല്ലൂർ: മങ്കുഴി തിരുക്കുടുംബദേവാലയത്തിൽ വിശുദ്ധ ഔസേ പ്പിതാവിന്‍റെ ഊട്ടു തിരുനാൾ ഇന്ന്. രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് പ്രസംഗം. പ്രദക്ഷിണം, ഊട്ടു നേർച്ച. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോമോൻ ശങ്കുരിക്കൽ നേതൃത്വം നൽകും.